യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം കാട്ടിയ അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ പഠനം പൂര്‍ത്തിയാക്കിയ നിരവധി പേര്‍ ഹോസ്റ്റലില്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്ന പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാകെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം കാട്ടിയ അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

കെ.എസ്.യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി നിതിന്‍ രാജിനെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോളേജിലേക്ക് മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം നടത്തിയ അമല്‍ മുഹമ്മദ്, ടി. ശംഭു, അജ്മല്‍, സുനില്‍ .ആര്‍, വിഘ്നേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയോടെ ഡി.സി.പി ആര്‍. ആദിത്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാളയത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ പരിശോധനയ്‌ക്കെത്തിയിരുന്നു. അതിന് ശേഷമാണ് അഞ്ചു പേരെ പിടികൂടിയതായി കന്റോണ്‍മെന്റ് പൊലീസ് വ്യക്തമാക്കി. പൊലീസ് ഹോസ്റ്റല്‍ വളപ്പില്‍ പരിശോധന നടത്തിയതല്ലാതെ മുറികളില്‍ പ്രവേശിച്ചില്ലെന്നാണ് അറിവ്.

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ താമസിക്കുന്നവരുടെ വിവരം ഉടന്‍ നല്‍കാന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ വി. വിഘ്നേശ്വരി വാര്‍ഡന് നിര്‍ദ്ദേശം നല്‍കി. ണിത്.ഹോസ്റ്റലില്‍ താമസിക്കുന്ന രണ്ടാം വര്‍ഷ എം.എ ഹിസ്റ്ററി വിദ്യാര്‍ത്ഥിയും കെ.എസ്.യു യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ നിതിന്‍ രാജിനെ കഴിഞ്ഞ ബുധനാഴ്ച രാത്രിയില്‍ കൊലവിളിക്കുകയും ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്ത ‘എട്ടപ്പന്‍’ എന്നറിപ്പെടുന്ന മഹേഷ് ഹോസ്റ്റലിലാണ് താമസിക്കുന്നതെന്ന വിവരം പുറത്തുവന്നിരുന്നു.

2010 -11ല്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു മഹേഷ് ഇപ്പോള്‍ കോളേജിലെ വിദ്യാര്‍ത്ഥിയല്ല. എന്നാല്‍ വിദ്യാര്‍ത്ഥികളെ അടക്കി ഭരിക്കുന്നത് മഹേഷാണെന്ന് ഹോസ്റ്റലില്‍ താമസിക്കുന്ന ചില വിദ്യാര്‍ത്ഥികള്‍ പറയുന്നു. മഹേഷിനെ പോലെ നിരവധിപേര്‍ ഹോസ്റ്റലില്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്നാണ് പറയുന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയും കേസെടുത്തിരിക്കുകയാണ്.

Comments are closed.