ശാസ്ത്രിക്കെതിരായ അധിക്ഷേപങ്ങള്‍ കൃത്യമായ അജണ്ടയുടെ ഭാഗമാണ് : വിരാട് കോലി

ദില്ലി: ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിക്കെതിരായ അധിക്ഷേപങ്ങള്‍ കൃത്യമായ അജണ്ടയുടെ ഭാഗമാണ് എന്ന് നായകന്‍ വിരാട് കോലി.

ശാസ്ത്രിക്കെതിരായ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഒരു അജണ്ടയുടെ ഭാഗമാണ്. എന്നാല്‍ ആര്, എന്തുകൊണ്ട്, എന്തിന് എന്നൊന്നും തനിക്കറിയില്ല. വീട്ടിലിരുന്ന്, പണിയൊന്നുമില്ലാതെ വെറുതെ ട്രോളുന്ന ഒരാളുടെയും പരിഹാസങ്ങളെ കാര്യമാകുന്നില്ല. ഹെല്‍മറ്റില്ലാതെ പേസര്‍മാരെ നേരിട്ട, 10-ാം നമ്പറില്‍ നിന്ന് ഓപ്പണറായി പ്രമോഷന്‍ ലഭിച്ച, 41 ബാറ്റിംഗ് ശരാശരിയുള്ളയാളാണ് ശാസ്ത്രി. രവി ശാസ്ത്രി വിമര്‍ശനങ്ങളൊക്കെ ആസ്വദിക്കുകയാണ്. എക്കാലത്തെയും മികച്ച ടീമായി തങ്ങളെ എങ്ങനെ മാറ്റം എന്നുമാത്രമാണ് അദേഹം ചിന്തിക്കുന്നത്. പുറത്തുനടക്കുന്ന കാര്യങ്ങള്‍ അദേഹത്തെ ബാധിക്കുന്നില്ലെന്നും കോലി വ്യക്തമാക്കി.

Comments are closed.