യു.എസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറിനു മേല്‍ ട്രക്ക് ഇടിച്ചുകയറി രണ്ടു പേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: യു.എസിലെ ടെന്നസ്സി, സൗത്ത് നാഷ്വെല്ലിയില്‍ താങ്ക്സ്ഗിവിംഗ് നൈറ്റ് ആഘോഷം കഴിഞ്ഞ് മടങ്ങിയ ടെന്നസ്സി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അഗ്രികള്‍ച്ചര്‍ കോളജില്‍ ഫുഡ് സയന്‍സ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറിനു മേല്‍ ട്രക്ക് ഇടിച്ചുകയറി രണ്ടു പേര്‍ കൊല്ലപ്പെട്ടു. ജൂഡ് സ്റ്റാന്‍ലി (23), വൈഭവ് ഗോപിഷെട്ടി (26) എന്നിവരാണ് കൊല്ലപ്പെട്ടത്.

നവംബര്‍ 28ന് താങ്ക്സ്ഗിവിംഗ് പരിപാടി കഴിഞ്ഞ് മടങ്ങഇയ ഇവരുടെ കാറില്‍ യു.എസ് പൗരനായ ഡേവിഡ് ടോറെസ് (26) ഓടിച്ച പിക്കപ്പ് ട്രക്ക് ഇടിച്ചുകയറുകയും എന്നാല്‍ അപകടത്തെ കുറിച്ച് ഡേവിഡ് ടോറെസ് പ്രതികരിക്കുന്നില്ലെന്നാണ് പോലീസ് പറഞ്ഞത്. ജൂഡിയുടെയും വൈഭവിന്റെയും മൃതദേഹങ്ങള്‍ ഇന്ത്യയില്‍ കൊണ്ടുപോകുന്നതിനും സംസ്‌കാരത്തിനുമായി വിദ്യാര്‍ത്ഥികള്‍ 42,000 ഡോളര്‍ ഫണ്ട് ഗോഫണ്ട്മീ പേജിലൂടെ സ്വരൂപിച്ചു.

Comments are closed.