പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയും ഓസീസ് നേടി

അഡ്ലെയ്ഡ്: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയും ഓസീസ് നേടി. അഡ്ലെയ്ഡ് ഓവലില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിങ്സിനും 48 റണ്‍സിനുമായിരുന്നു വിജയം. ബ്രിസ്ബേനില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്നിങ്സിനും അഞ്ച് റണ്‍സിനും ഓസ്്ട്രേലിയ ജയിച്ചിരുന്നു. ജോഷ് ഹേസല്‍വുഡ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും നേടി.

68 റണ്‍സ് നേടിയ ഓപ്പണര്‍ ഷാന്‍ മസൂദാണ് പാകിസ്ഥാന്റെ ടോപ് സ്‌കോര്‍ നേടിയത്. ഡേവിഡ് വാര്‍ണര്‍ (335), മര്‍നസ് ലബുഷാനെ (162) എന്നിവരുടെ സെഞ്ചുറിയാണ് ഒന്നാം ഇന്നിങ്സില്‍ ഓസീസിന് സ്‌കോര്‍ സമ്മാനിച്ചത്. ഒന്നാം ഇന്നിങ്സില്‍ യാസിര്‍ ഷാ (113), ബാബര്‍ അസം (97) എന്നിവരുടെ ഇന്നിങ്സാണ് പാകിസ്ഥാന്‍ നേടിയത്. സ്‌കോര്‍: ഓസ്ട്രേലിയ 589, പാകിസ്ഥാന്‍ 302, 239.

Comments are closed.