ഹെല്‍മറ്റ് പരിശോധനയില്‍ യാത്രക്കാരുടെ ദേഹത്ത് തൊടുകയോ ലാത്തി ഉപയോഗിക്കുകയോ ചെയ്യരുതെന്ന് സര്‍ക്കുലര്‍

തിരുവനന്തപുരം: കടയ്ക്കലില്‍ ഹെല്‍മറ്റ് പരിശോധയ്ക്കിടെ പൊലീസിന്റെ ലാത്തിയേറില്‍ യുവാവിനു പരിക്കേറ്റത് വിവാദമായ സാഹചര്യത്തില്‍ ഹെല്‍മറ്റ് പരിശോധന കര്‍ശനമായിരിക്കണമെങ്കിലും അതിന്റെ പേരില്‍ യാത്രക്കാരുടെ ദേഹത്ത് തൊടുകയോ ലാത്തി ഉപയോഗിക്കുകയോ ചെയ്യരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ സര്‍ക്കുലറില്‍ പറയുന്നു.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രയ്ക്കും ഇന്നലെ മുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ ജില്ലാ പൊലീസ് മേധാവിയായിരിക്കും ഉത്തരവാദിയെന്നും പരിശോധന എങ്ങനെ വേണമെന്നും ഡി.ജി.പിയുടെ പുതുക്കിയ സര്‍ക്കുലര്‍ വ്യക്തമാക്കിയിരിക്കുകയാണ്.

Comments are closed.