ജിദ്ദയില്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ കേരളോത്സവം സംഘടിപ്പിച്ചു

ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ സൗദി- ഇന്ത്യന്‍ ബിസിനസ് നെറ്റ് വര്‍ക്കും ജിദ്ദയിലെ മലയാളി സമൂഹവുമായി ചേര്‍ന്ന് കേരളത്തിന്റെ തനതു കലാരൂപങ്ങള്‍ അണിയിച്ചൊരുക്കി വെള്ളിയാഴ്ച കോണ്‍സുലേറ്റ് അങ്കണത്തില്‍ കേരളോത്സവം സംഘടിപ്പിച്ചു. ഘോഷയാത്രയുടെ അകമ്പടിയോടെ നടന്ന കേരളോത്സവത്തില്‍ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.

കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം പറയുന്ന ചിത്ര പ്രദര്‍ശനവും തനതു ഭക്ഷ്യവിഭവങ്ങളുടെ സ്റ്റാളുകളും കേരളോത്സവത്തിന് തനിമയേകി. സംഗീത വിരുന്നോടെ തുടങ്ങിയ പരിപാടിയില്‍ കേരളത്തിന്റെ തനത് കലാരൂപങ്ങളാണ് അരങ്ങേറിയത്. സ്ത്രീകളും കുട്ടികളുമടക്കം കേരളോത്സവത്തിന്റെ ഭാഗമാകാന്‍ ഉത്സവ നഗരിയിലെത്തിയ വന്‍ ജനാവലിയെ മലയാളത്തിലാണ് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ് അഭിസംബോധന ചെയ്തത്.

Comments are closed.