ലോക്പാല്‍ ഒരു കേസില്‍പ്പോലും അന്വേഷണം നടത്തിയിട്ടില്ലെങ്കിലും വാടകയിനത്തില്‍ പോയത് 3.85 കോടി രൂപ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖര്‍ക്കെതിരായ അഴിമതി പരാതികള്‍ അന്വേഷിക്കാന്‍ അധികാരമുള്ള ലോക്പാലിന് ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ അശോകയിലാണ് 12 മുറികളിലായി താത്കാലിക ഓഫീസ്.

തുടര്‍ന്ന് പ്രതിമാസം വാടകയിനത്തില്‍ നല്‍കേണ്ടിവരുന്നത് 50 ലക്ഷത്തോളം രൂപയാണ്. വിവരാവകാശ നിയമപ്രകാരം ലോക്പാല്‍ സെക്രട്ടറിയേറ്റ് നല്‍കിയ മറുപടിയില്‍ ഒക്ടോബര്‍ 31 വരെ വാടകയിനത്തില്‍ പോയത് 3.85 കോടി രൂപയാണ്.

Comments are closed.