കൊടുങ്ങല്ലൂരില്‍ യുവാവിന്റെ മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കൊടുങ്ങല്ലൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂര്‍ ബൈപ്പാസില്‍ യുവാവിന്റെ മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കര സ്വദേശി ടൈറ്റസ് ആണ് മരിച്ചത്. എന്നാല്‍ കാറിനുള്ളില്‍ നിന്ന് ഒഴിഞ്ഞ പെട്രോള്‍ കുപ്പിയും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആത്മഹത്യാ ശ്രമമാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.

Comments are closed.