എസ്ബിഐയുടെ പഴയ എടിഎം കാര്‍ഡ് മാറ്റാനുള്ള അവസാന തിയതി 2019 ഡിസംബര്‍ 31 വരെ

എസ്ബിഐയുടെ പഴയ മാഗ്‌നറ്റിക് സ്ട്രിപ്പുള്ള എടിഎം കാര്‍ഡ് മാറ്റി ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡുക്കായി അപേക്ഷിക്കാനുള്ള അവസാന തിയതി 2019 ഡിസംബര്‍ 31 വരെയാണ് നീട്ടി. ഓണ്‍ലൈന്‍ വഴിയും, നിങ്ങളുടെ ബാങ്ക് ശാഖയിലെത്തിയോ പുതിയ കാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്.

പുതിയ കാര്‍ഡിനായി സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്നില്ല. തീര്‍ത്തും സൗജന്യമാണ്. അതേസമയം പുതിയ കാര്‍ഡിന് ചാര്‍ജ് ഈടാക്കിയിട്ടുണ്ടെങ്കില്‍ തെളിവുസഹിതം ഇക്കാര്യമറിയിച്ചാല്‍ പണം തിരിച്ചുനല്‍കുമെന്നും എസ്ബിഐ വ്യക്തമാക്കി.

ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നതിന്
1. എസ്ബിഐ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക
2. റിക്വസ്റ്റ് എടിഎം/ ഡെബിറ്റ് കാര്‍ഡ് വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക.
3.ഫോണില്‍ ലഭിച്ച ഒടിപി നല്‍കുക.
4.അക്കൗണ്ട് തിരഞ്ഞെടുത്ത് പേര് നല്‍കി കാര്‍ഡ് തിരഞ്ഞെടുക്കുക.
5. ടേംസ് ആന്‍ഡ് കണ്ടീഷന്‍സില്‍ ക്ലിക്ക് ചെയ്ത് സബ്മിറ്റ് ചെയ്യുക.
ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമമ്പാള്‍ വിലാസം പ്രത്യേകം പരിശോധിക്കണം.

ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ മാത്രമേ കാര്‍ഡ് തപാലില്‍ ലഭിക്കുകയുള്ളു.

Comments are closed.