നടന്‍ ഷെയ്ന്‍ നിഗമിന് വിലക്കേര്‍പ്പെടുത്തിയതില്‍ താരസംഘടന അമ്മയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഇന്ന് കത്ത് നല്‍കും

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗമിന് വിലക്കേര്‍പ്പെടുത്തിയതില്‍ മുടങ്ങിപ്പോയ വെയില്‍, ഖുര്‍ബാനി എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടേഴ്‌സ് യൂണിയന്‍ ഫെഫ്ക താരസംഘടന അമ്മയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഇന്ന് കത്ത് നല്‍കും.

കൂടാതെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് ഫെഫ്ക ഇരു സംഘടനകളോടും ആവശ്യപ്പെടുന്നതാണ്. സമവായ ചര്‍ച്ചയിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയില്‍ ഷെയ്ന്‍ കൊച്ചിയില്‍ തിരിച്ചെത്തിയ ശേഷം പ്രൊഡ്യുസേഴ്‌സ് അസോസിയേഷനും ഫെഫ്കയുമുള്‍പ്പെടെയുള്ള സംഘടനകളുമായി ചര്‍ച്ച ഒരുക്കാനാണ് താരസംഘടനയായ അമ്മ നീക്കം നടത്തുന്നത്.

Comments are closed.