സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ശിക്ഷ നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും ഭരണതലത്തില്‍ കഴിവുമാണ് ആവശ്യം : എം. വെങ്കയ്യ നായിഡു

ന്യുഡല്‍ഹി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിനു ശേഷം കത്തിച്ചുകൊന്ന സംഭവത്തില്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടി വേണമെന്നും ഇതിന് പുതിയ നിയമം ആവശ്യമില്ല. നമ്മുടെ മനോഭാവം മാറുകയും ഇത്തരം തിന്മകളെ സമൂഹത്തില്‍ നിന്ന് ഇല്ലാതാക്കുകയും വേണമെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ എം. വെങ്കയ്യ നായിഡു സഭയില്‍ വ്യക്തമാക്കി.

സ്ത്രീ സുരക്ഷയില്‍ ചര്‍ച്ച വേണമെന്ന അംഗങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിഷയം ചര്‍ച്ച ചെയ്തു. പ്രതികള്‍ക്ക് അവരുടെ തെറ്റിന് ഏറ്റവും കഠിനമായ ശിക്ഷ തന്നെ നല്‍കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ തടയാനും കുറയ്ക്കാനും കര്‍ശനമായ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാണ്.

അതിനെ സഭ ഒന്നടങ്കം അനുകൂലിക്കണമെന്നും രാജ്യത്തിനു മുഴുവന്‍ അപമാനമാണ് ഈ സംഭവമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയില്‍ അറിയിച്ചു. എന്നാല്‍ ഇത്തരക്കാരെ ജനങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്യേണ്ടത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ എത്രയോ തവണ താന്‍ ഈ സഭയില്‍ എഴൂന്നേറ്റ് സംസാരിച്ചിരിക്കുന്നു.

ഇതാണ് സമയം, നിര്‍ഭയ, കത്വ, തെലങ്കാന .. ഏതു സംഭവത്തിലായാലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉചിതമായ നടപടിയാണ് ജനം ആഗ്രഹിക്കുന്നതെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പരസ്യമായി വധശിക്ഷയ്ക്ക് വിധേയമാക്കണമെന്നും രാജ്യസഭാംഗം ജയാ ബച്ചന്‍ പറഞ്ഞു. തെലങ്കാനയില്‍ അതീവ സുരക്ഷയുള്ള മേഖലയിലാണ് വനിതാ ഡോക്റെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ചുകൊന്നതെന്നും ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് അനിയന്ത്രിതമായ മദ്യവില്‍പ്പനയാണ്.

അതിവേഗ കോടതി സ്ഥാപിക്കണമെന്നും പ്രതികളെ തൂക്കിക്കൊല്ലണമെന്നും നാല്‍ഗോണ്ട കോണ്‍ഗ്രസ് എം.പി യുകെഎന്‍ റെഡ്ഡി ലോക്സഭയില്‍ പറയുന്നു. ഈ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട നാലു പേരെയും ഡിസംബര്‍ 31നകം തൂക്കിലേറ്റണം. അതിവേഗ കോടതി സ്ഥാപിക്കണം. നീതി വൈകുന്നത് നീതി നിഷേധമാണെന്നും രാജ്യം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമല്ലാത്ത ഇടമായി മാറിയെന്ന് എഐഎഡിഎംകെ എം.പി വിജില സത്യാനന്ദ് ചൂണ്ടിക്കാട്ടി.

ഹൈദരാബാദില്‍ എബിവിപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധപ്രകടനം. ബംഗലൂരുവില്‍ ഓള്‍ ഇന്ത്യ മഹിള സംസ്‌കൃതിക സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. തുടര്‍ന്ന് തെലങ്കാന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം ഉയരുകയാണ്.

Comments are closed.