ജിയോയും ഭാരതി എയര്‍ടെല്ലും വൊഡാഫോണ്‍-ഐഡിയയും കൂട്ടിയ നിരക്കുകള്‍ നാളെ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ടെലികോം കമ്പനികളായ ജിയോയും ഭാരതി എയര്‍ടെല്ലും വൊഡാഫോണ്‍-ഐഡിയയും നിരക്കുകള്‍ കൂട്ടിയ പുതിയ നിരക്കുകള്‍ നാളെ പ്രാബല്യത്തില്‍ വരികയാണ്. നിലവില്‍ 1.5 ജിബി ഡേറ്റ പ്രതിദിനം ലഭ്യമാക്കുന്ന പാക്കേജിന് വൊഡാഫോണ്‍-ഐഡിയ ഈടാക്കുന്നത് 199 രൂപയാണ്. പുതിയ പാക്കേജിന് വില 249 രൂപ. വര്‍ദ്ധന 25 ശതമാനമായി.

കോള്‍, ഡേറ്റാ പാക്കേജുകളുടെ വില 40 ശതമാനം വരെയാണ് കൂട്ടിയത്. വിലവര്‍ദ്ധന ബാധകമായ രണ്ടു ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നിങ്ങനെ കാലാവധിയുള്ള പാക്കേജുകളും കമ്പനി അവതരിപ്പിച്ചിരിക്കുകയാണ്. മറ്റു നെറ്റ്വര്‍ക്കുകളിലേക്കുള്ള ഓരോ കോളിനും മിനുട്ടിന് ആറുപൈസ വീതം ഈടാക്കുമെന്നും വൊഡാഫോണ്‍-ഐഡിയ അറിയിച്ചു.

Comments are closed.