ഒമാനില്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി കാറുകള്‍ കഴുകിയതിന് പ്രവാസികള്‍ അറസ്റ്റിലായി

മസ്‌കത്ത്: ഒമാനില്‍ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന ബുഷര്‍, മുത്ത്‌റ വിലായത്തുകളിലെ പബ്ലിക് പാര്‍ക്കുകളില്‍ വെച്ച് കാറുകള്‍ കഴുകിയതിന് 61 പ്രവാസികള്‍ അറസ്റ്റിലായി.

പ്രവാസി തൊഴിലാളികള്‍ രാജ്യത്ത് നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പിടികൂടാന്‍ ലക്ഷ്യമിട്ട് മാന്‍പവര്‍ മന്ത്രാലയം നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Comments are closed.