ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

മെല്‍ബണ്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ടെസ്റ്റുകള്‍ക്കായിട്ടാണ് കിവീസ് ഓസ്ട്രേലിയയിലെത്തുന്നത്. ഈമാസം 12ന് പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ്. പകലും രാത്രിയിലുമായിട്ടാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. രണ്ടാം ടെസ്റ്റ് ബോക്സിംഗ് ഡേയില്‍ മെല്‍ബണില്‍ നടക്കും.

സിഡ്നിയില്‍ ജനുവരി മൂന്നിനാണ് മൂന്നാം ടെസ്റ്റ്. പാകിസ്ഥാനെതിരായ പരമ്പരയിലെ 13 താരങ്ങളും നിലനിര്‍ത്തിയിരുന്നു. ഓസീസ് ടീം: ടിം പെയ്ന്‍ (ക്യാപ്റ്റന്‍), സ്റ്റീവന്‍ സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ജോ ബേണ്‍സ്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, മര്‍നസ് ലബുഷാനെ, നഥാന്‍ ലിയോണ്‍, മൈക്കല്‍ നെസര്‍, ജയിംസ് പാറ്റിന്‍സണ്‍.

Comments are closed.