മജിസ്‌ട്രേറ്റിനോട് അഭിഭാഷകര്‍ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഇന്ന് ബാര്‍ കൗണ്‍സില്‍ യോഗം

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനോട് അഭിഭാഷകര്‍ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മജിസ്‌ട്രേറ്റിന്റെ പരാതിയില്‍ അഭിഭാഷകര്‍ക്കെതിരെയുളള കേസ് പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് തുടര്‍ നിലപാട് ആലോചിക്കാന്‍ ബാര്‍ കൗണ്‍സില്‍ യോഗം ഇന്ന് ചേരുന്നു.

തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം വിവിധ ബാര്‍ അസോസിയേഷനുകളുടെയും അഭിഭാഷക സംഘടനകളുടെ പ്രതിനിധികളുമായും കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയശേഷം യോഗത്തില്‍ ഉരുത്തിരിയുന്ന അഭിപ്രായം നാളെ ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ അറിയിക്കുന്നതാണ്.

Comments are closed.