പൗരത്വ ആക്ട്, 1955ന് ഭേദഗതി കൊണ്ടുവരാനുള്ള ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും

ന്യുഡല്‍ഹി: ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മതപീഡനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ അഭയംതേടി താമസിക്കുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക്, മതിയായ രേഖകള്‍ ഇല്ലെങ്കില്‍ പോലും, ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ആക്ട്, 1955ന് ഭേദഗതി കൊണ്ടുവരാനുള്ള ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതാണ്.

എന്നാല്‍ ബില്‍ നടപ്പിലായാല്‍ വടക്കുകിഴക്കന്‍ മേഖലയിലെ പരമ്പരാഗത ജനവിഭാഗത്തെ ബാധിക്കുമോ എന്ന ആശങ്കയറിച്ച് വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള ബി.ജെ.പി ഇതര കക്ഷികളിലെ 12 എം.പിമാര്‍ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചിരുന്നു.

കൂടാതെ മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം, മറ്റ് ചില കക്ഷികളും എതിര്‍ക്കുന്നുണ്ട്. നിര്‍ദ്ദിഷ്ട പൗരത്വ ദേഗതി ബില്‍ സംബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ അസ്സമില്‍ നിന്നുള്ള വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തിരുന്നു.

Comments are closed.