വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് വലിയ പാരമ്പര്യമുണ്ട് : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: എം.ജിയിലെ മാര്‍ക്ക്ദാനവും മോഡറേഷനും മറ്റ് സര്‍വകലാശാലകളിലെ പരീക്ഷ ക്രമക്കേടുകളും സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളില്‍ രേഖകള്‍ളും മാധ്യമ റിപ്പോര്‍ട്ടുകളും വിശദമായി പഠിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കുത്തഴിഞ്ഞ നടപടികള്‍ തിരുത്തുന്നതിന് താക്കീതുമായി രംഗത്തെത്തി.

വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് വലിയ പാരമ്പര്യമുണ്ട്. അത് തകര്‍ക്കുന്ന നടപടി ആരില്‍ നിന്നും ഉണ്ടാവരുത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ മേന്മയും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കണം. അതിനുള്ള നിര്‍ദേശം ഈ മാസം 20ന് ചേരുന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ നിര്‍ദേശം നല്‍കും. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഉയര്‍ന്ന പ്രശ്നങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നും മാര്‍ക്ക്ദാന നടപടി സര്‍വകലാശാലയുടെ അധികാര പരിധിക്ക് പുറത്തുള്ളതായിരുന്നു. എം.ജി സര്‍വകലാശാല തെറ്റ് തിരിച്ചറിഞ്ഞു.

അത് തിരുത്താന്‍ തയ്യാറായി. അതിനാല്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകേണ്ടതില്ല. വിദ്യാഭ്യാസ മേഖലയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കും ഉണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. എം.ജി സര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പങ്കില്ല. മന്ത്രിയോ സെക്രട്ടറിയോ കത്ത് തൊടുത്തായി കണ്ടെത്തിയിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തെറ്റ് തിരിച്ചറിഞ്ഞ് എം.ജി സര്‍വകലാശാല തിരുത്തിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

Comments are closed.