ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സി ഇന്ന് ഒഡീഷയെ നേരിടുന്നു

പുനെ: ഐഎസ്എല്ലില്‍ ഇന്ന് വൈകിട്ട് ഏഴരയ്ക്ക് പുനെയില്‍ ബെംഗളൂരു എഫ്സി ഒഡീഷയെ നേരിടുന്നു. 10 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്തെത്തുമ്പോള്‍ ബെംഗളൂരുവിന് രണ്ട് ജയവും നാല് സമനിലയുമാണുള്ളത്. സീസണില്‍ ഒഡീഷയുടെ രണ്ടാം ഹോം മത്സരമാണിത്.

ആറ് മത്സരങ്ങളില്‍ മൂന്ന് ജയവും 11 പോയിന്റുമുള്ള എടികെയാണ് പോയിന്റ് പട്ടികയില്‍ മുന്നിലുള്ളത്. ജംഷെഡ്പൂര്‍ രണ്ടാം സ്ഥാനത്തുമാണ്. എന്നാല്‍ ആറ് കളിയില്‍ ആറ് പോയിന്റുള്ള ഒഡീഷ ആറാം സ്ഥാനത്താണ്. നാളെ നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റിയെ കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നതാണ്.

Comments are closed.