കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി ചിരഞ്ജീവി

കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി ചിരഞ്ജീവി. സെയ് റാ നരസിംഹ റെഡ്ഡിയില്‍ സ്വാതന്ത്ര്യസമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടായിരുന്നു ചിരഞ്ജീവി ചിത്രത്തില്‍ അഭിനിയച്ചത്. തമിഴിലെയും തെലുങ്കിലെയും ഹിറ്റ് സംഗീതസംവിധായകന്‍ മനിശര്‍മ്മയാണ് ചിരഞ്ജീവി ചിത്രത്തിന് സംഗീതം നല്‍കുന്നത്.

ചിരഞ്ജീവി ചിത്രത്തിലേക്ക് മനിശര്‍മ്മ വരുമ്പോള്‍ മികച്ച പാട്ടുകള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഒട്ടേറെ ഹിറ്റഅ പാട്ടുകള്‍ അതിനു മുമ്പ് മനിശര്‍മ്മ ചിരഞ്ജീവിക്കായി ഒരുക്കിയിട്ടുണ്ട്. ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുക. ഹിന്ദി സംഗീത സംവിധായകരായ അജയ്- അതുല്‍ ആയിരിക്കും സംഗീതസംവിധാനം നിര്‍വഹിക്കുക എന്നതായിരുന്നു നേരത്തെയുള്ള വിവരം.

Comments are closed.