2020 ലെ തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടലിനായി ട്രംപിന്റെ ഓഫീസ് കൃത്യവിലോപം നടത്തിയെന്ന് കണ്ടെത്തി

വാഷിംങ്ടണ്‍: 2020 ലെ തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടലിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഓഫീസ് കൃത്യവിലോപം നടത്തിയെന്ന് ജന പ്രതിനിധി സഭയുടെ ഇംപീച്ച്‌മെന്റ് റിപ്പോര്‍ട്ട്. സമ്മര്‍ദ തന്ത്രമെന്നോണം സൈനിക സഹായം തടഞ്ഞു വച്ചു. സ്വ താല്‍പര്യത്തിന് വിദേശ നയത്തെ കൂട്ടുപിടിച്ചു. തെളിവെടുപ്പിന് ഹാജരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നൊക്കെയാണ് കണ്ടെത്തല്‍.

അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളി ബോണ്‍ ബെഡനെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ യുക്രയിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ബാലിശമായ തെളിവുകള്‍ അടിസ്ഥാനമാക്കി, ഏക പക്ഷീയമായ അന്വേഷണമാണ് നടത്തിയതെന്ന് പറഞ്ഞ് പ്രതിരോധിക്കുകയാണ് ട്രംപ് കേന്ദ്രം. അതേ സമയം, ഇന്ന് മൊഴിയെടുപ്പിന് ഹാജരാകണമെന്ന നിര്‍ദ്ദേശം ട്രംപ് അംഗീകരിച്ചില്ല.

നാറ്റോയുടെ എഴുപതാമത് ഉച്ചോകോടി നടക്കുന്നതിനാല്‍ ലണ്ടനിലെന്നാണ് വിശദീകരണം. ട്രംപിനെതിരായ കണ്ടെത്തലുകള്‍ ഇന്ന് ചേരുന്ന , സ്റ്റേറ്റ് ഹൗസ് ജുഡീഷ്യറി കമ്മറ്റി പരിഗണിക്കുന്നതാണ്. അമേരിക്കന്‍ ചരിത്രത്തില്‍ ജന പ്രതിനിധി സഭ ഏറ്റെടുത്ത ഇംപീച്ച്‌മെന്റ് അന്വേഷണത്തെ പൂര്‍ണമായും തടയാന്‍ ശ്രമിച്ച ആദ്യ പ്രസിന്റാണ് ട്രംപെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുറ്റങ്ങള്‍ ശരിവച്ചാല്‍ , ഇംപീച്ച് മെന്റ് നടപടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിന്റെ പരിഗണനയ്ക്ക് വിടുന്നതാണ്.

Comments are closed.