മോണ്ടി ദേശായിയെ വിന്‍ഡീസ് ബാറ്റിംഗ് പരിശീലകനായി നിയമിച്ചു

മുംബൈ: ഐസിസി ക്രിക്കറ്റ് ലീഡ് ഡിവിഷന്‍ 2വില്‍ കാനഡയുടെ പരിശീലകനായിരുന്ന മോണ്ടി ദേശായിയെ രണ്ട് വര്‍ഷത്തെ കാലയളവിലേക്ക് വിന്‍ഡീസ് ബാറ്റിംഗ് പരിശീലകനായി നിയമിച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായും ഐസിസി ടി20 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ യുഎഇയുടെ ബാറ്റിംഗ് കോച്ചായും പ്രവര്‍ത്തിച്ചിരുന്നു.

മഹത്തായ ക്രിക്കറ്റ് പാരമ്പര്യമുള്ള രാജ്യത്തിനൊപ്പം സേവനം ചെയ്യാന്‍ കഴിയുന്നതിന്റെ ആകാംക്ഷയിലാണ്. പ്രധാന പരിശീലകന്‍ ഫില്‍ സിമ്മന്‍സിനും ഡയറക്ടര്‍ ജിമ്മി ആദംസിനും ക്യാപ്റ്റന്‍മാര്‍ക്കുമൊപ്പം മികച്ച പ്രവര്‍ത്തനം നടത്താനാകും എന്ന് മോണ്ടി ദോശായി പറഞ്ഞു. രണ്ടാം ടി20 ഞായറാഴ്ച കാര്യവട്ടത്തും അവസാന ടി20ക്ക് 11-ാം തിയതി മുംബൈ വേദിയാകുന്നതുമാണ്. അതേസമയം വെള്ളിയാഴ്ച ഹൈദരാബാദില്‍ ആദ്യ ടി20യോടെ വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിന് തുടക്കമാകുന്നതാണ്.

Comments are closed.