അമേരിക്കയിലെ പേള്‍ ഹാര്‍ബര്‍ നേവല്‍ ഷിപ്പ്യാര്‍ഡിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കയിലെ പേള്‍ ഹാര്‍ബര്‍ നേവല്‍ ഷിപ്പ്യാര്‍ഡില്‍ പ്രദേശിക സമയം ബുധനാഴ്ച ഒരു നാവിക സേന ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവയ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് ആക്രമണത്തിനു ശേഷം അക്രമി സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.

എന്നാല്‍ ആക്രമണം നടക്കുമ്പോള്‍ ഇന്തോ- പസഫിക് മേഖലയിലെ വ്യോമസേന മേധാവികളുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായെത്തിയ ഇന്ത്യയുടെ വ്യോമസേന മേധാവി മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ഭദൗരിയ ഹാര്‍ബറിലുണ്ടായിരുന്നു. സമ്മേളനം നടക്കുന്ന യു.എസ് മിലിട്ടറി ബേസിനടുത്താണ് വെടിവയ്പ്പുണ്ടായത്. അതേസമയം കോണ്‍ഫറന്‍സ് തടസ്സമില്ലാതെ നടക്കുമെന്നും വിദേശ പ്രതിനിധികള്‍ എല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Comments are closed.