ഇരട്ട ഗോള്‍ നേടിയ മാര്‍ക്കസ് റാഷ്ഫോര്‍ഡ് യുണൈറ്റഡിന് വിജയമൊരുക്കി

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇരട്ട ഗോള്‍ നേടിയ മാര്‍ക്കസ് റാഷ്ഫോര്‍ഡ്് യുണൈറ്റഡിന് വിജയമൊരുക്കി. ടോട്ടനത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നേരിട്ടു. ലിവര്‍പൂള്‍ രണ്ടിനെതിരെ അഞ്ച് ഗോളിന് എവര്‍ട്ടനെ പരാജയപ്പെടുത്തി. ഡിവോക് ഒറിഗി, ഷെര്‍ദാന്‍ ഷാക്കിരി, സാദിയോ മാനേ, ജോര്‍ജിനിയോ വൈനാള്‍ഡം എന്നിവര്‍ ലിവര്‍പൂളിനായി ഗോള്‍ നേടി.

ടാമ്മി എബ്രഹാം, മാസണ്‍ മൗണ്ട് എന്നിവരാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. ലെസ്റ്റര്‍ സിറ്റി വാറ്റ്‌ഫോര്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തളച്ചു. ജാമ്മി വാര്‍ഡിയും ജയിംസ് മാഡിസണുമാണ് സ്‌കോറര്‍മാര്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്സനലിന് ഇന്ന് ഹോം മത്സരം. ബ്രൈറ്റണ്‍ ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.45നാണ് മത്സരം. 14 കളിയില്‍ ആഴ്സനലിന് 19ഉം ബ്രൈറ്റണിന് 15ഉം പോയിന്റാണ് നേടിയത്.

Comments are closed.