ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിയെ നേരിടും

മുംബൈ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വൈകിട്ട് ഏഴരയ്ക്ക് മുംബൈ സിറ്റിയെ നേരിടും. ഇന്നലെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഒഡീഷയെ തോല്‍പിച്ച് ബെംഗലൂരു എഫ്സി പോയിന്റ് പട്ടികയില്‍ മുന്നിലാണ്. മുപ്പത്തിയേഴാം മിനിറ്റില്‍ യുവാനനാണ് ബിഎഫ്സിയുടെ നിര്‍ണായക ഗോള്‍ നേടിയത്.

ബെംഗളൂരു ഏഴ് കളിയില്‍ 13 പോയിന്റുമായാണ് ഒന്നാമതെത്തിയത്. കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒറ്റഗോളിനായിരുന്നു മുംബൈയുടെ ജയം. ആറ് കളിയില്‍ അഞ്ച് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ലീഗില്‍ എട്ടാം സ്ഥാനത്താണ്. മുംബൈ ഏഴാം സ്ഥാനത്തുമാണ്.

Comments are closed.