ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിച്ച് പുതിയ സിനിമ

ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിച്ച് പുതിയ സിനിമ വരുന്നു. ദൃശ്യം പോലായിരിക്കില്ല മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയെന്ന് ജീത്തു ജോസഫ് തന്നെ പറയുന്നു. ഒരു മാസ് സിനിമയാണ് ജീത്തു ജോസഫ് ആലോചിക്കുന്നത്.

മോഹന്‍ലാലിന്റെ ഭാര്യയായി തൃഷ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. വ്യത്യസ്ത രാജ്യങ്ങളിലായിരിക്കും ചിത്രീകരണം. ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. ഒരു ആക്ഷന്‍ ത്രില്ലര്‍ റിയലിസ്റ്റിക് സ്വഭാവത്തില്‍ എടുക്കാനാണ് ആലോചിക്കുന്നത് എന്ന് ജീത്തു ജോസഫ് പറഞ്ഞു.

Comments are closed.