റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ നീക്കിവച്ച 1000 കോടി രൂപയില്‍ ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന് അവലോകന റിപ്പോര്‍ട്ട്

തിരുവനന്തപുരം: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ പഞ്ചായത്ത് റോഡുകള്‍, പൊതുമരാമത്ത് റോഡുകള്‍, നശിച്ച ജീവനോപാധികള്‍ ലഭ്യമാക്കല്‍, കെട്ടിടങ്ങളുടെ പുനരുദ്ധാരണം എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്ക് നീക്കിവച്ച 1000 കോടി രൂപയില്‍ നവംബര്‍ അവസാനം വരെ ഒരു രൂപ പോലും ചെലവഴിച്ചില്ലന്ന് പദ്ധതി അവലോകന റിപ്പോര്‍ട്ട്. അതിനായി 250 കോടി വീതമാണ് നീക്കിവച്ചത്.

മുഖ്യമന്ത്രിയുടെ വകുപ്പുകളില്‍ ഉദ്യോഗസ്ഥ – ഭരണപരിഷ്‌കാര വകുപ്പ് മാത്രമാണ് കൂടുതല്‍ തുക ചെലവിട്ടത്. 23.5കോടിയില്‍ 14.4കോടി – 61.31 %ആഭ്യന്തരവകുപ്പ് 311.75കോടിയില്‍ 60.42 കോടിയും (19.38 % ) പൊതുഭരണവകുപ്പ് 50.9കോടിയില്‍ 12.9കോടിയും (25.34 %) ചെലവാക്കി.വന്‍കിട പദ്ധതികള്‍ക്ക് നീക്കിവച്ച 1643കോടിയില്‍ വെറും 70.97കോടിയാണ് ചെലവിട്ടത്. ( 4.32% ). ശേഷിക്കുന്ന തുക – 1572.35കോടി.

Comments are closed.