സുഡാനില്‍ കളിമണ്‍ ഫാക്ടറിയിലെ എല്‍.പി.ജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 23 പേര്‍ വെന്തുമരിച്ചു

ഖാര്‍ത്തോം: സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തോമിനു സമീപം ബാഹ്‌റി മേഖലയിലെ സീല സിറാമിക് ഫാക്ടറിയില്‍ ചൊവ്വാഴ്ച എല്‍.പി.ജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 13 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 പേര്‍ വെന്തുമരിച്ചു. 130 പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ഫാക്ടറിയിലേക്കുള്ള എല്‍.പി.ജി ഇറക്കുന്നതിനിടെയാണ് ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ ടാങ്കര്‍ പൂര്‍ണമായും ചിതറിത്തെറിച്ചു. ഇതോടെ ഫാക്ടറിയ്ക്കുള്ളിലേക്കും തീ പടരുകയുമായിരുന്നു.

പരിക്കേറ്റവരില്‍ ആറ് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് അറിവ്. തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഫാക്ടറിയിലെ ഇന്ത്യന്‍ ജീവനക്കാരില്‍ അധികവുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ അപകടത്തെ തുടര്‍ന്ന് 16 ഇന്ത്യന്‍ ജീവനക്കാരെ കാണാതായെന്നാണ് ഫാക്ടറി അധികൃതര്‍ പറയുന്നത്.

68 ഇന്ത്യന്‍ ജീവനക്കാരാണ് ഫാക്ടറിയില്‍ ഉണ്ടായിരുന്നത്. രക്ഷപ്പെട്ട 34 ഇന്ത്യക്കാരെ ഫാക്ടറി ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് എത്ര ഇന്ത്യക്കാര്‍ ജോലിക്കുണ്ടായിരുന്നുവെന്ന് അറിവായിട്ടില്ല. അപകടത്തില്‍പ്പെട്ട ഇന്ത്യക്കാരെ സഹായിക്കാന്‍ എംബസി അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ വ്യക്തമാക്കുന്നു.

കൂടാതെ ഇന്ത്യക്കാരെക്കുറിച്ച് വിവരങ്ങള്‍ അറിയാന്‍ 24 മണിക്കൂറും പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കള്‍ ഫാക്ടറിയില്‍ അലക്ഷ്യമായി സൂക്ഷിച്ചിരുന്നത് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചെന്ന് വിലയിരുത്തപ്പെടുന്നു. സംഭവത്തില്‍ സുഡാന്‍ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണ സാധ്യത അഥികൃതര്‍ തള്ളിക്കളയുന്നില്ലെങ്കിലും അപകടം തന്നെയെന്നാണ് പ്രാഥമിക നിഗമനമെന്ന് ബാഹ്‌റി പ്രാദേശിക പൊലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഹസന്‍ അബ്ദുള്ള പറയുന്നത്.

Comments are closed.