കുംഭകോണക്കേസില്‍ എന്‍.സി.പി നേതാവ് അജിത് പവാറിന് ക്ലീന്‍ ചിറ്റ് നല്‍കി അഴിമതി വിരുദ്ധ ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിലെ ജലസേചന പദ്ധതി കുംഭകോണക്കേസില്‍ 1999 മുതല്‍ 2009 വരെ അജിത് പവാര്‍ സംസ്ഥാന ജലവിഭവ മന്ത്രിയായിരിക്കേ വിദര്‍ഭ മേഖലയില്‍ നടപ്പാക്കിയ 17,700 കോടി രൂപയുടെ 32 ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട് എന്‍.സി.പി നേതാവ് അജിത് പവാറിന് അഴിമതി വിരുദ്ധ ബ്യൂറോ ക്ലീന്‍ ചിറ്റ് നല്‍കി.

മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നവീസ് രാജിവച്ചതിനു പിറ്റേന്നാണ് അന്വേഷണ സംഘം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ തെളിവുകള്‍ പരിഗണിക്കുമ്പോള്‍ അജിത് പവാറിന്റെ ഭാഗത്ത് യാതൊരുവിധ ക്രിമിനല്‍ ബാധ്യതയുമില്ലെന്ന് നവംബര്‍ 27ന് ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

Comments are closed.