സാമൂഹ്യ സുരക്ഷിതത്വ ഫണ്ട് ചിലവഴിക്കുന്നതിന് ഏജന്‍സികള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ നല്‍കാന്‍ തീരുമാനം

ദില്ലി: വിവിധ കമ്പനികളുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി സാമൂഹ്യ സുരക്ഷിതത്വ ഫണ്ട് ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട് ഏജന്‍സികള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ നല്‍കാന്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം തീരുമാനിച്ചു.

തുടര്‍ന്ന് ഏജന്‍സികള്‍ സിഎസ്ആര്‍ പണം ചിലവഴിക്കപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് ഇനി പൊതുജനങ്ങള്‍ക്ക് നേരിട്ടറിയാനാവും. 500 കോടി ആസ്തിയോ, ആയിരം കോടി വിറ്റുവരവോ, അഞ്ച് കോടി ലാഭമോ ഉള്ള കമ്പനികള്‍ അവരുടെ മൂന്ന് വര്‍ഷത്തെ ലാഭത്തിന്റെ ശരാശരി രണ്ട് ശതമാനം സിഎസ്ആര്‍ ഫണ്ടായി ചിലവഴിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിബന്ധന. തുടര്‍ന്ന് ഇനി മുതല്‍ ഈ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ എടുക്കണം.

അവര്‍ ഏറ്റെടുക്കുന്ന സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ വിശദമായി കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം. കൃത്യമായ ഇടവേളകളില്‍ സിഎസ്ആര്‍ പ്രവര്‍ത്തനത്തിന്റെ പുരോഗതി, പൊതുജനത്തിന് കാണാന്‍ സാധിക്കുന്ന വിധത്തില്‍ ഓണ്‍ലൈനില്‍ നല്‍കേണ്ടതാണ്. മഹാരാഷ്ട്രയാണ് സിഎസ്ആര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ മുന്നില്‍. 2,527 കോടിയാണ് 2018 സാമ്പത്തിക വര്‍ഷത്തില്‍ ഇവിടെ ചെലവഴിച്ചത്.

കര്‍ണ്ണാടകത്തില്‍ 951 കോടിയും ഗുജറാത്തില്‍ 769 കോടിയും തമിഴ്നാട്ടില്‍ 619 കോടിയും ദില്ലിയില്‍ 541 കോടിയും സിഎസ്ആര്‍ ഫണ്ട് ചെലവഴിച്ചിരുന്നു. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 13,624 കോടിയാണ് സിഎസ്ആര്‍ ഫണ്ട് ചെലവഴിച്ചത്. അതിന് മുന്‍പത്തെ വര്‍ഷം 14330 കോടി ചിലവാക്കിയിരുന്നു.

Comments are closed.