വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഇന്തോനേഷ്യക്കാരന് 100 ചാട്ടവാര്‍ അടി ശിക്ഷ

ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ സുമാത്രയില്‍ വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഇന്തോനേഷ്യക്കാരന് 100 ചാട്ടവാര്‍ അടി ശിക്ഷ. വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധം പുലര്‍ത്തിയെന്ന കുറ്റത്തിന് 22 വയസുള്ള യുവാവിനാണ് വ്യാഴാഴ്ച 100 ചാട്ടവാര്‍ അടി ശിക്ഷ വിധിച്ചത്. ഇന്തോനേഷ്യയിലെ മത നിയമങ്ങള്‍ ശക്തമായി പിന്തുടരുന്ന പ്രദേശമാണ് അക്കെ.

അക്കെയില്‍ മുസ്‌ലിം മതനിയമങ്ങള്‍ പ്രാബല്യത്തിലുള്ള ഇവിടെ ചൂതാട്ടവും, മദ്യപാനവും, ഗേ- വിവാഹപൂര്‍വ്വ ലൈംഗിക ബന്ധം എന്നിവയെല്ലാം ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. പൊതുജന മധ്യത്തില്‍ ശിക്ഷ നടക്കുന്നതിന് ഇടയിലാണ് യുവാവ് ബോധം കെട്ട് വീണത്. യുവാവിന് പ്രാഥമിക ശ്രുശ്രൂഷ നല്‍കിയ ഷരിയാ അധികാരികള്‍ ശിക്ഷ കുറച്ചില്ല. യുവാവ് ബോധം വീണ്ടെടുത്ത ഉടന്‍ ശിക്ഷ തുടരുകയായിരുന്നു അധികൃതര്‍.

നൂറ് ചാട്ടവാര്‍ അടി ശിക്ഷ പൂര്‍ത്തിയായപ്പോഴേക്കും യുവാവ് ഗുരുതരാവസ്ഥയില്‍ ആയിരുന്നു. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുമായി ബന്ധം പുലര്‍ത്തിയ യുവതിക്കും ഇതേ ശിക്ഷയാണ് ലഭിച്ചത്. വന്യമൃഗങ്ങളെ ഉപദ്രവിക്കുന്നതായി കണ്ടെത്തുന്നവര്‍ക്ക് നൂറ് ചാട്ടവാര്‍ അടി നല്‍കുമെന്ന് അധികൃതര്‍ വിശദമാക്കിയിരുന്നു.

ചാട്ടവാര്‍ അടി ശിക്ഷ മനുഷ്യത്വ രഹിതമാണെന്ന് ഇന്തോനേഷ്യയുടെ പ്രസിഡന്റ് അടുത്തിടെ പറഞ്ഞിരുന്നു. ഇത്തരം ശിക്ഷാ നടപടികള്‍ നിര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു. ഇത് മറികടന്നാണ് ശിക്ഷാ നടപടികള്‍ തുടരുന്നത്. അതേസമയം ഇയാള്‍ക്ക് ആവശ്യമായ ശ്രുശ്രൂഷ നല്‍കാതെ ശിക്ഷാ നടപടി തുടര്‍ന്നതില്‍ സംഭവത്തിനെതിരെ രാജ്യാന്തര തലത്തില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.

Comments are closed.