പ്രതികളെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെയെന്ന് സുരഭി ലക്ഷ്മി

ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതികളെ എന്റെ കയ്യില്‍ കിട്ടിയാല്‍ താന്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെയെന്ന് സുരഭി ലക്ഷ്മി പൊലീസിന് അഭിനന്ദനവുമായി രംഗത്തെത്തി.

സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

മനസ്സിന് വല്ലാത്ത ഒരു സന്തോഷം! Police ചെയ്തത് ശരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പൊ ചിന്തിക്കുന്നത് ഈ പ്രതികളെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെ …. 2008 ല്‍ യുവതികള്‍ക്ക് നേരെ 3 യുവാക്കള്‍ ആസിഡൊഴിക്കുന്നു ,ദിവസങ്ങള്‍ക്കുള്ളില്‍ യുവാക്കളെ ഏറ്റുമുട്ടലിന്റെ പേര്‍ പറഞ്ഞു പോലീസ് വെടിവെച്ചു കൊല്ലുന്നു ,അന്ന് അതിന് ഉത്തരവിടുവാന്‍ ധൈര്യം കാണിച്ച അതേ എസ് .പി സജ്‌നാര്‍ ഇന്ന് 2019. കമ്മീഷനറായിരിക്കെ വീണ്ടും ചങ്കൂറ്റം കാണിച്ചിരിക്കുന്നു , പൊലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി നടപ്പാക്കിയ മനുഷ്യന്‍
ഒരു ബിഗ് സല്യൂട്ട് സാര്‍ ??????

Comments are closed.