വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ അദാനിക്ക് 9 മാസം കൂടി അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനുള്ള 1460 ദിവസത്തെ കാലാവധി ഡിസംബര്‍ നാലിന് അവസാനിച്ചപ്പോള്‍ നിര്‍മ്മാണത്തിന് പാറ കിട്ടുന്നില്ലെന്ന് സര്‍ക്കാരിന് ബോദ്ധ്യപ്പെട്ടതിനാല്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ അദാനിക്ക് 9 മാസം കൂടി അനുവദിച്ചു. ഒമ്പത് മാസത്തില്‍ ആദ്യത്തെ മൂന്ന് മാസം നിര്‍മ്മാണം മുടക്കമില്ലാതെ നടക്കുന്നോയെന്ന് സര്‍ക്കാരും സ്വതന്ത്ര എന്‍ജിനീയറും നിരീക്ഷിക്കും.

ഈ കാലയളവിലെ വീഴ്ചകള്‍ നിരീക്ഷിക്കും. ഈ വീഴ്ചകള്‍ അടുത്ത ആറ് മാസം ആവര്‍ത്തിക്കരുത്. ഒമ്പതു മാസം കൊണ്ട് ആദ്യഘട്ടം പൂര്‍ത്തിയാക്കണം. ഇല്ലെങ്കില്‍ സര്‍ക്കാരിന് അദാനി കമ്പനിയുടെ മേല്‍ പിഴ ചുമത്താനും തുറമുഖ നിര്‍മ്മാണത്തില്‍ നിന്ന് പുറത്താക്കാനും സാധിക്കുന്നതാണ്. ഇതില്‍ വീഴ്ച വരുത്തിയാല്‍ അദാനിയുമായി ഒപ്പിട്ട കരാര്‍ പ്രകാരം പിഴയടക്കമുള്ള ശിക്ഷാ നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാവുന്നതാണ്.

Comments are closed.