ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗന്‍യാനിന്റെ അന്തിമ പരീക്ഷണങ്ങള്‍ക്ക് അടുത്തമാസം തുടക്കമാവുന്നു

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗന്‍യാനിനെ തിരിച്ച് ഭൂമിയില്‍ ഇറക്കുന്ന പ്രക്രിയയുടെ ഭാഗമായ ഇന്റഗ്രേറ്റഡ് എയര്‍ഡ്രോപ്പിംഗ് ടെസ്റ്റിന് അടുത്തമാസം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ തുടക്കമാവുന്നു. ബാംഗ്‌ളൂര്‍ എച്ച് എ എല്ലില്‍ നിര്‍മ്മിച്ച ക്രൂമൊഡ്യൂളാണ് ഇതിന് ഉപയോഗിക്കുന്നത്.

തുടര്‍ന്ന് പേടകത്തിന്റെ വേഗത നിയന്ത്രിക്കുന്ന റിട്രോഫയറിംഗ്, കടലില്‍ ലാന്‍ഡ് ചെയ്യുന്ന സ്പളാഷ് ഡൗണ്‍, പേടകം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഫ്‌ളോട്ടേഷന്‍ തുടങ്ങിയ പരീക്ഷണങ്ങളും നടക്കുന്നതാണ്. തിരുവനന്തപുരത്തെ വി.എസ്. എസ്. സിയിലാണ് സ്‌പെയ്‌സ് സ്യൂട്ട് നിര്‍മ്മിക്കുന്നത്. തുടര്‍ന്ന് ബഹിരാകാശ സഞ്ചാരികളാകാന്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ പരിശീലനം റഷ്യയില്‍ തുടങ്ങിയിരിക്കുകയാണ്.

ഗഗന്‍യാന്‍ വിക്ഷേപണത്തിന്റെ മുന്നൊരുക്കങ്ങള്‍ ഐ.എസ്.ആര്‍.ഒ യുടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുകയാണെന്ന് ബംഗളുരുവിലെ ഹ്യൂമന്‍ സ്പെയ്‌സ് ഫ്‌ളൈറ്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന്‍നായര്‍ അറിയിച്ചു.

Comments are closed.