കാഞ്ഞിരപ്പള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വെള്ളം ചോദിച്ചെത്തിയ പ്രതി വീട്ടില്‍ കയറി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. കഴിഞ്ഞ ദിവസം വൈകീട്ട് സ്‌കൂള്‍ വിട്ട് പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ പിന്നാലെ വന്ന യുവാവ് ആദ്യം പെണ്‍കുട്ടിയോട് വെള്ളം ചോദിക്കുകയും പിന്നീട് വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കുകയുമായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇവിടെ നിന്ന് ഓടിരക്ഷപ്പെടുകയും പിന്നാലെ പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇവരെത്തി പെണ്‍കുട്ടിയുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി കരിമ്പ്കയം സ്വദേശി അരുണ്‍ സുരേഷാണ് പിടിയിലായത്. തുടര്‍ന്ന്് പ്രതിക്കെതിരെ ഐപിസി 376 അടക്കമുള്ള വകുപ്പുകളും പോക്‌സോ നിയമത്തിലെ വകുപ്പുകളും ചുമത്തി കേസെടുത്തിരിക്കുകയാണ്.

Comments are closed.