കൊല്‍ക്കത്തയില്‍ ആറ് വയസ്സുകാരിയെ അല്‍വാസിയായ യുവാവ് ബലാത്സംഗം ചെയ്തു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് പ്രദേശത്ത് ആറ് വയസ്സുകാരിയെ അല്‍വാസിയായ യുവാവ് ബലാത്സംഗം ചെയ്തു. വ്യാഴാഴ്ച തരതല റോഡിലെ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാത്റൂമില്‍ പൂട്ടിയിട്ട ശേഷമായിരുന്നു പ്രതിയായ 19 കാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ആറ് വയസ്സുള്ള കുട്ടിയുമായി 19കാരനായ അയല്‍വാസി കെട്ടിടത്തിലെ ഒന്നാം നിലയിലുള്ള ബാത്റൂമില്‍ എത്തുകയും കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കുകയും പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്ത് അ്ന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും പരിശോധനാ ഫലം ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

Comments are closed.