ഓര്‍ക്‌സ എനര്‍ജീസ് മാന്റിസ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു

ഓർക്സ എനർജീസ് മാന്റിസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ 2019 ഇന്ത്യ ബൈക്ക് വീക്കിൽ അവതരിപ്പിച്ചു. ബാംഗ്ലൂർ ആസ്ഥാനമായുള്ള എനർജി സിസ്റ്റംസ് സ്റ്റാർട്ടപ്പ് കമ്പനിയുടെ ആദ്യ ഇലക്ട്രിക് വാഹനമാണ് മാന്റിസ്.

മാന്റിസ് ഇലക്ട്രിക് അനുയോജ്യമായ സാഹചര്യങ്ങളിൽ പൂർണ്ണ ചാർജിൽ 200 കിലോമീറ്റർ സഞ്ചരിക്കാവുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ണിക്കൂറിൽ 140 കിലോമീറ്ററാണ് മോട്ടോർസൈക്കിൾ കൈവരിക്കുന്ന പരമാവധി വേഗത.

വാഹനത്തിൽ ഒരു പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ നിർമ്മാതാക്കൾ അവതരിപ്പിക്കുന്നു. ഇവിയുടെ പ്രധാനപ്പെട്ട വിവരങ്ങൾ കാണുന്നതിനും അറിയുന്നതിനും ധാരാളം അപ്ലിക്കേഷനുകളുടെ പിന്തുണ കമ്പനി ഒരുക്കിയിരിക്കുന്നു.

ഡയഗ്നോസ്റ്റിക്സ്, റൈഡ് അനലിറ്റിക്സ്, മെയിന്റനൻസ് ഡാറ്റ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2020 മധ്യത്തോടെ ഓർ‌ക്സ എനർജീസ് മോട്ടോർസൈക്കിളിന്റെ വാണിജ്യ വിൽ‌പന ആരംഭിക്കും.

കരുത്തുറ്റ എഞ്ചിനൊപ്പം എയറോ അലുമിനിയം അലോയ്കൾ, ഉയർന്ന പെർഫോമൻസുള്ള ടയറുകൾ, ഉയർന്ന ശേഷിയുള്ള ബാറ്ററി പായ്ക്ക് എന്നിവ ഓക്‌സ മാന്റിസിൽ ഉൾക്കൊള്ളുന്നു.

മൊബൈൽ ബാറ്ററി ബാക്ക് വാഹനത്തിൽ നിന്ന് എളുപ്പത്തിൽ പുറത്തെടുത്ത് ആവശ്യാനുസരണം ചാർജ് ചെയ്യാവുന്നതാണ്. ഇത് ആവശ്യാനുസരണം ബാറ്ററി സ്വാപ്പിംഗിനും സഹായിക്കുന്നു.

മോട്ടോർ സൈക്കിൾ പ്രേമികൾ ഒത്തുചേരുന്ന വേദിയിൽ ഓർക്സ മാന്റിസ് അവതരിപ്പിച്ചത് ഒരു മികച്ച നീക്കമായി തോന്നുന്നു. ചടങ്ങിൽ വെളിപ്പെടുത്തിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ അന്തിമ ഉൽ‌പാദന മോഡലിനോട് വളരെ അടുത്താണ്, പൂർണ്ണ ഉത്പാദന മോഡലിന്‌ ചെറിയ മാറ്റങ്ങളും പരിഷ്ക്കരണവും മാത്രമായിരിക്കും ഇനി വരുത്തുന്നത്.

ഇലക്ട്രിക് വാഹനങ്ങൾ ഭാരം കുറഞ്ഞതും വേഗതയേറിയതും ശക്തവുമാകാൻ ലക്ഷ്യമിട്ട്, തനതും പ്രവർത്തനപരവുമായ രൂപകൽപ്പനയും അതിനോട് ഒത്തു ചേരുന്ന ഒരു ഫ്രെയിം ആർക്കിടെക്ചർ നിർമ്മിക്കുന്നതിൽ ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ആകർഷകമായ രൂപഘടന നിലനിർത്തിക്കൊണ്ട് ശക്തമായിരിക്കുമ്പോഴും വളരെ എളുപ്പമായി ബാറ്ററി മാറ്റിവയ്ക്കുന്നതിനും ഈ ഫ്രെയിം സഹായിക്കുന്നു. ഈ കാഴ്ചപ്പാടും ബാറ്ററി സ്വാപ്പിംഗ് സംവിധാനവും ഏതാനും ആഴ്ചകൾക്ക് മുമ്പ് പ്രദർശിപ്പിച്ച റിവോൾട്ട് മോട്ടോർസൈക്കിളുകളുടേതിന് സമാനമാണ്.

ഒർക്സ മാന്റിസിൽ 9 kWh ബാറ്ററി പായ്ക്കുകൾ നൽകിയിരിക്കുന്നത്. 200 കിലോമീറ്റർ ദൂര പരിധി സഞ്ചരിക്കുന്നതിന് ഒരൊറ്റ ബൈക്കിൽ ആറ് മൊഡ്യൂളുകൾ ഉപയോഗിക്കുന്നു. യഥാർത്ഥ റോഡ് അവസ്ഥകളും താപനില വ്യതിയാനങ്ങളും പരിശോധിക്കുന്നതിനായി ബാറ്ററി പായ്ക്കുകൾ 2018 മധ്യത്തിൽ പരീക്ഷണം നടത്തിയിരുന്നു.

വാഹനത്തിന്റെ വിലവിരങ്ങൾ ഇതുവരെ നിർമ്മാതാക്കൾ പുറത്തു വിട്ടിട്ടില്ല എങ്കിലും ഇതിന് മൂന്ന് ലക്ഷം രൂപയോളം പ്രതീക്ഷിക്കാം. പൂർണ്ണമായി ചാർജ് ചെയ്യുന്നതിന് ഏകദേശം മൂന്നര മണിക്കൂർ സമയമെടുക്കും.മുൻവശത്ത് 41 mm ടെലിസ്‌കോപ്പിക് ഫോർക്കുകൾ, പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമാണ്. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ 8.0 വാഹനത്തിന് സെക്കൻഡുകൾ മതിയാവും.

Comments are closed.