മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന രോഗി ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശനിയാഴ്ച രാവിലെ ആറുണിയോടെ ചികിത്സയിലിരുന്ന രോഗി ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖ ബാധിതനായി പേ വാര്‍ഡില്‍ ചികിത്സിയായിരുന്ന രോഗി കൂട്ടിരിപ്പുകാരന്‍ പുറത്ത് പോയ സമയത്താണ് ഇയാള്‍ പേ വാര്‍ഡ് കെട്ടിടത്തില്‍ നിന്നും താഴേയ്ക്ക് ചാടിയത്.

തുടര്‍ന്ന് വീഴ്ചയുടെ ആഘാതത്തില്‍ സംഭവ സ്ഥലത്തു വച്ചുതന്നെ ജോര്‍ജ് മരിക്കുകയായിരുന്നു. ശ്രീകാര്യം കല്ലമ്പള്ളി ശ്രുതി ഭവനില്‍ എം.ജോര്‍ജ് (52) ആണ് മരിച്ചത്.

Comments are closed.