ഷഹല ഷെറിന്റെയും നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം അനുവദിച്ചു.

തിരുവനന്തപുരം: പാമ്പുകടിയേറ്റ് മരിച്ച ഷഹല ഷെറിന്റെയും നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം അനുവദിച്ചു. സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ കുടുംബത്തിനും സ്‌കൂളില്‍ ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തെറിച്ച് തലയില്‍ പതിച്ച് പരിക്കേറ്റ് മരണമടഞ്ഞ ആലപ്പുഴ നൂറനാട് പുതുവള്ളക്കുന്നം വിനോദ് ഭവനില്‍ സന്തോഷിന്റെ മകനും ചുനക്കര ഗവ. വി.എച്ച്.എസ്.ഇ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ നവനീതിന്റെ കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു.

കൂടാതെ സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് 2018- 19 വര്‍ഷത്തെ പെര്‍ഫോമന്‍സ് ഇന്‍സന്റീവ് വാര്‍ഷിക ശമ്പളത്തിന്റെ 8.33 ശതമാനം അനുവദിക്കാനും തീരുമാനമായിരിക്കുകയാണ്.

Comments are closed.