ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി20ക്കായി കാര്യവട്ടം സ്‌പോര്‍‌ട്‌സ് ഹബ്ബ് ഒരുങ്ങി

തിരുവനന്തപുരം: ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി20ക്കായി കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ താരങ്ങള്‍ക്കായുള്ള ഡ്രസിംഗ് റൂം അടക്കം എല്ലാ സജ്ജീകരണങ്ങളും തയ്യാറായിക്കഴിഞ്ഞു. ഹൈദരാബാദില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇരു ടീമുകളും വൈകിട്ട് 5.45ന് തിരുവനന്തപുരത്തെത്തുന്നതാണ്.

നാളെ വൈകിട്ട് ഏഴിന് തുടങ്ങുന്ന മത്സരത്തില്‍ ജയിക്കാനായാല്‍ മൂന്ന് ടി20കളുടെ പരമ്പര ടീം ഇന്ത്യ സ്വന്തമാക്കുന്നതാണ്. സ്പോര്‍ട്‌സ് ഹബ്ബില്‍ ഇന്ന് പരിശീലനമുണ്ടാകില്ല. മത്സരത്തിനായി ആകെ ഒന്‍പത് പിച്ചാണ് തയ്യാറായിട്ടുള്ളത്. ഇതില്‍ നാലാമത്തെ പിച്ചിലാകും നാളത്തെ മത്സരം നടക്കുന്നത്.

കാര്യവട്ടം സ്പോര്‍ട്‌സ് ഹബ്ബ് വേദിയാകുന്ന മൂന്നാമത്തെ രാജ്യാന്തര മത്സരമാണിത്. സഞ്ജു സാംസണിന് തിളങ്ങാന്‍ കഴിയുന്ന പിച്ചാണ് കാര്യവട്ടത്ത് തയ്യാറാക്കിയതെന്ന് ക്യൂറേറ്റര്‍ എ എം ബിജു പറയുന്നു. അതേസമയം കാര്യവട്ടം സ്പോര്‍ട്‌സ് ഹബ്ബ് വേദിയാകുന്ന മൂന്നാമത്തെ രാജ്യാന്തര മത്സരമാണിത്. താരങ്ങള്‍ക്കൊപ്പം മാച്ച് റഫറി ഡേവിഡ് ബൂണും മറ്റ് ഒഫീഷ്യല്‍സും ഉണ്ടാകും.

Comments are closed.