ഉന്നാവ് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച കേസില്‍ ചികിത്സയിലായിരുന്ന 23കാരി മരിച്ചു

ന്യൂഡല്‍ഹി: ഉന്നാവ് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച കേസില്‍ ചികിത്സയിലായിരുന്ന 23കാരി മരിച്ചു. 90 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടി രാത്രി 11.10ന് പെണ്‍കുട്ടിക്ക് ഹൃദയാഘാതമുണ്ടായതായതിനെത്തുടര്‍ന്ന് രാത്രി 11.40ന് സഫ്ദര്‍ജംഗ് ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.

ജനുവരിയിലുണ്ടായ പീഡന കേസില്‍ റായ്ബറേലിയിലെ കോടതിയിലേക്ക് പോകും വഴിയാണ് ഉന്നാവിനടുത്തുള്ള ഗ്രാമത്തില്‍ വച്ച് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്. തീ കത്തിപ്പടര്‍ന്ന ശരീരവുമായി പെണ്‍കുട്ടി ഓടുന്നത് കണ്ടവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പിന്നീട് ലക്നൗ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയെ വ്യാഴാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ ഹെലികോപ്ടറില്‍ ഡല്‍ഹിയില്‍ എത്തിച്ചത്. ആക്രമിച്ചവരുടെ പേരുകള്‍ പെണ്‍കുട്ടി മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ശിവം, ശുഭം ത്രിവേദി, ഹരിശങ്കര്‍ ത്രിവേദി, രാംകിഷോര്‍ ത്രിവേദി, ഉമേഷ് വാജ്പേയ് എന്നിവര്‍ അറസ്റ്റിലായി.

ഇവരില്‍ ശിവവും ശുഭം ത്രിവേദിയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളാണ്. തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തിന് രൂപീകരിച്ചിരുന്നു.

Comments are closed.