കര്‍ണാടക 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ; നാളെ വോട്ടെണ്ണല്‍

ബെംഗളൂരു: കര്‍ണാടകയില്‍ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് നാളെ വോട്ടെണ്ണല്‍. പ്രളയം നാശം വിതച്ച വടക്കന്‍ കര്‍ണാടകത്തില്‍ കര്‍ഷകര്‍ക്ക് ഇക്കുറി നഷ്ടമാണ്.

കമ്പനികള്‍ കുടിശ്ശിക തീര്‍ക്കാനുളളതാവട്ടെ മുന്നൂറ് കോടിയോളമുള്ളപ്പോള്‍ കരിമ്പുമായി വിപണിയിലെത്താനുളള വണ്ടിക്കാശ് സര്‍ക്കാര്‍ മുടക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. ബിജെപിയിലെത്തിയ വിമതര്‍ രമേഷ് ജര്‍ക്കിഹോളിയും ശ്രീമന്ത് പാട്ടീലുമൊക്കെയാണ് കമ്പനി മുതലാളിമാര്‍.

ലിംഗായത്ത് നേതാവായ യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കാന്‍ ത്യാഗം ചെയ്തവരാണ് വിമതരെന്നാണ് ബിജെപി പറയുന്നത്. ലിംഗായത്തുകള്‍ ഏറെയുളള വടക്കന്‍ കര്‍ണാടകത്തിലെ മണ്ഡലങ്ങളില്‍ സമുദായ വോട്ടുകളുടെ ഏകീകരണത്തിന് ഇത് വഴിവെച്ചാണ് നിഗമലം.

ഭൂരിപക്ഷത്തിന് ആറ് സീറ്റ് വേണ്ട യെദിയൂരപ്പ സര്‍ക്കാരിന്റെ വിധിയെഴുതുക വടക്കന്‍ കര്‍ണാടകത്തിലെ കര്‍ഷക വോട്ടുകളാണ്. ലിംഗായത്ത് വോട്ടുകളുടെ ധ്രുവീകരണവും സര്‍ക്കാര്‍ തുടരുമോ എന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായകമാണ്. ബെലഗാവിയിലെ പ്രബലമായ വാത്മീകി സമുദായ നേതാവായ രമേഷ് ജര്‍ക്കിഹോളി പോലും ലിംഗായത്ത് വോട്ടിലാണ് പ്രതീക്ഷ.

Comments are closed.