ഡല്‍ഹിയില്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 43 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ തിരക്കേറിയ റാണി ജാന്‍സി റോഡില്‍ അനജ് മന്ദിയിലെ ആറു നില കെട്ടിടത്തിലെ ഫാക്ടറിയില്‍ ഞായറാഴ്ച അഞ്ചു മണിയോടെയുണ്ടായ തീപിടുത്തത്തില്‍ മരണം 43 പേര്‍ മരിച്ചു. ഫാക്ടറിക്കുള്ളില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് വെന്തുമരിച്ചത്. ബാഗ് നിര്‍മ്മാണ ഫാക്ടറിയുടെ വര്‍ക്ക്ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം.

പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. കെട്ടിടത്തില്‍ നിരവധി ചെറിയ നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തുടര്‍ന്ന് 30 ഓളം ഫയര്‍ എഞ്ചിനുകളാണ് തീ അണച്ചത്. പൊള്ളലേറ്റവരെ റാം മനോഹര്‍ ലോഹിയ ആന്‍ഡ് ഹിന്ദു റാവോ ആശുപത്രിയിലാണ് പ്രവേശപ്പിച്ചിരിക്കുകയാണ്. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അതീവ ദു:ഖം രേഖപ്പെടുത്തിയിരുന്നു.

Comments are closed.