സമ്പദ് വളര്‍ച്ചയ്ക്ക് വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നത് പരിഗണിക്കും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സമ്പദ്വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് പറഞ്ഞു. വ്യാവസായിക ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ഉപഭോക്തൃ വിപണിക്ക് ഉണര്‍വേകാനും ലക്ഷ്യമിട്ട് പൊതുമേഖലാ ബാങ്കുകള്‍ സംഘടിപ്പിച്ച വായ്പാ മേളയിലൂടെ കഴിഞ്ഞ രണ്ടുമാസംകൊണ്ട് അഞ്ചുലക്ഷം കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. നിലവിലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രാജ്യം കരകയറുന്നുണ്ട്.

ചില മേഖലകള്‍ക്ക് ഇപ്പോഴും സഹായം ആവശ്യമാണ്. അവയ്ക്ക് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ടെന്നും കൂടാതെ സെപ്തംബറില്‍ കോര്‍പ്പറേറ്റ് നികുതി 10 ശതമാനം വെട്ടിക്കുറച്ചു. കഴിഞ്ഞ 28 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ നികുതി ഇളവാണിത്. 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായാണ് കുറച്ചത്. പുതിയ കമ്പനികളുടെ നികുതി 25 ശതമാനത്തില്‍ നിന്ന് 15 ശതമാനവുമാക്കി. ഇതിലൂടെ സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ 1.45 ലക്ഷം കോടി രൂപയുടെ കുറവുണ്ടാകുമെന്നും എന്നാല്‍ അത് കാര്യമാക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

Comments are closed.