കോഴിക്കോട് ഇന്ദിരാനഗര്‍ സ്വദേശി വെടിയേറ്റു മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഇന്ദിരാനഗര്‍ സ്വദേശി വെടിയേറ്റു മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് പള്ളിപ്പാറ വനപ്രദേശത്ത് വച്ച് ഇന്ദിരാനഗര്‍ സ്വദേശി റഷീദ് (33) ആണ് വെടിയേറ്റു മരിച്ചത്. നായാട്ടിനായാണ് കാട്ടിലേക്ക് പോയതെന്നാണ് റഷീദിനൊപ്പമുണ്ടായിരുന്ന ലിബിന്‍ മാത്യു പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

എങ്ങനെയാണ് വെടിവെപ്പുണ്ടായതെന്നും ഇവര്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിച്ചിക്കുകയാണ്. അതേസമയം റഷീദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

Comments are closed.