കോണ്‍ഗ്രസ് നേതാവ് തന്നെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി : പ്രജ്ഞാ സിങ്ങ് ഠാക്കൂര്‍

ന്യൂഡല്‍ഹി: ഗോഡ്സെ അനുകൂല പ്രസ്താവനയെത്തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ ഗോവര്‍ധന്‍ ധാംഗി പ്രജ്ഞ സിങ് ഠാക്കൂറിനെതിരെ ഭീഷണി മുഴക്കിയത്. പ്രജ്ഞാ സിങ്ങിന്റെ കോലം മാത്രമല്ല അവരേയും കത്തിക്കുമെന്നായിരുന്നു ബയോറ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായ ഗോവര്‍ധന്‍ ധാംഗി പരാമര്‍ശിച്ചത്.

തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ബിജെപി എംപി ഭോപ്പലിലെ കമല നെഹ്റു പോലീസ് സ്റ്റേഷനിലെത്തി കോണ്‍ഗ്രസ് നേതാവ് തന്നെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ബിജെപി എംപി പ്രജ്ഞാ സിങ്ങ് ഠാക്കൂര്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ സംഭവത്തില്‍ എംപിയുമായി ചര്‍ച്ച നടത്തുകയാണെന്നായിരുന്നു പോലീസ് പറയുന്നത്. തുടര്‍ന്ന് എംപിയുടെ പരാതിയില്‍ കേസെടുക്കാതെ രമ്യമായി പരിഹരിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നാണ് വിവരം.

Comments are closed.