മുസാഫര്‍നഗറില്‍ ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ യുവതിയുടെ ദേഹത്തേക്ക് ആസിഡ് ഒഴിച്ചു

മുസ്സാഫര്‍നഗര്‍: മുസാഫര്‍നഗറില്‍ യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചെത്തിയ നാലംഗ സംഘം കോടതിയില്‍ നല്‍കിയ ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്നതോടെ പ്രതികളായ നാല് പേര്‍ പരാതിക്കാരിയായ യുവതിയുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ആരിഫ്, ഷാനവാസ്, ഷരീഫ്, ആബിദ് എന്നീ കസേരവ സ്വദേശികളാണ് ആക്രമണം നടത്തിയതെന്ന് യുവതി വ്യക്തമാക്കി.

അക്രമണത്തില്‍ പ്രതികളായ നാലുപേര്‍ക്കുമെതിരെ യുവതി ബലാത്സംഗക്കേസ് നല്‍കിയിരുന്നു. കോടതിയെ സമീപിക്കുന്നതിന് മുന്‍പ് യുവതിയെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, തെളിവുകളുടെ അഭാവമാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് കേസ് അവസാനിപ്പിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്ത് യുവതി കോടതിയെ സമീപിച്ചത്. പൊള്ളലേറ്റ യുവതി മീറത്തിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അതേസമയം നാലംഗസംഘത്തിനെതിരെ 326എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

Comments are closed.