അതിക്രൂര കുറ്റകൃത്യം ചെയ്യുന്ന ആരും പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാം : തലസാനി ശ്രീനിവാസ് യാദവ്

ഹൈദരാബാദ്: തലുങ്കാനയിലെ പൊലീസ് വെടിവയ്പ്പ് വ്യാജ ഏറ്റമുട്ടലാണെന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ അതിക്രൂര കുറ്റകൃത്യം ചെയ്യുന്ന ആരും പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാമെന്നും ഇതൊരു പാഠമാണെന്നും എന്തെങ്കിലും തെറ്റോ ക്രൂരതയോ ചെയ്താല്‍ ഇനിയും ഏറ്റുമുട്ടല്‍ ഉണ്ടാകുമെന്നും കോടതികളിലെ വിചാരണകളില്‍ നിന്ന് പ്രയോജനം ലഭിക്കാതിരിക്കുക, ജയിലും ജാമ്യവുമായി കേസ് നീട്ടിക്കൊണ്ടു പോകുക തുടങ്ങിയ സംഭവങ്ങള്‍ ഇനിയുണ്ടാകില്ല.

പോലീസ് വെടിവെയ്പ്പിലൂടെ എല്ലാവര്‍ക്കും സന്ദേശം നല്‍കുകയാണെന്നും തെലുങ്കാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി തലസാനി ശ്രീനിവാസ് യാദവ് വ്യക്തമാക്കി. കൂടാതെ രാജ്യത്തിന് ഒരു മാതൃക തങ്ങള്‍ സൃഷ്ഠിക്കുകയാണ്. ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ആ മാതൃക സൃഷ്ടിക്കുന്നത്. പകരം ക്രമസമാധാന പ്രശ്നത്തെ എങ്ങനെ ഞങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നതിലൂടെയാണെന്നും മന്ത്രി പറഞ്ഞു.

ഡിസംബര്‍ 6 ആറ് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വെറ്റിനറി ഡോക്ടറെ മാനഭംഗം ചെയ്തു തീകൊളുത്തി കൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്നത്. തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ ആയുധം പിടിച്ചുവാങ്ങി ഇവര്‍ പോലീസിനെ ആക്രമിക്കുകയിരുന്നെന്നാണ് സൈബരാബാദ് കമ്മീഷണര്‍ പറഞ്ഞത്.

Comments are closed.