ഉന്നാവില്‍ ബലാത്സംഗക്കേസിലെ യുവതിയുടെ മൃതദേഹം മുഖ്യമന്ത്രി വസതിയിലെത്താതെ സംസ്‌കരിക്കില്ലെന്ന് കുടുംബം

ലക്നൗ: ഉന്നാവില്‍ ബലാത്സംഗക്കേസിലെ പ്രതികള്‍ തീവെച്ച് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പെണ്‍കുട്ടിയുടെ ഉന്നാവിലെ വസതിയിലെത്തണമെന്നും വരാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. കഴിഞ്ഞ ദിവസം ഒമ്പതു മണിയോടെയാണ് കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം വന്‍ സുരക്ഷാ അകമ്പടിയോടെ ഉന്നാവിലെ വസതിയിലെത്തിച്ചത്.

90 ശതമാനവും പൊള്ളലേറ്റതിനാല്‍ മൃതദേഹം ദഹിപ്പിക്കാതെ മറവു ചെയ്യാനാണ് ബന്ധുക്കള്‍ തീരുമാനിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി കര്‍ശനമായ നടപടി പ്രഖ്യാപിക്കണമെന്നും തനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കൊല്ലപ്പെട്ട യുവതിയുടെ സഹോദരിയും മകളെ ഇല്ലാതാക്കിയവരെ തെലങ്കാന ഏറ്റുമുട്ടലിനു സമാനമായി വെടിവെച്ചു കൊല്ലണമെന്ന് യുവതിയുടെ പിതാവും പറഞ്ഞിരുന്നു. അതേസമയം യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കാനും വീട് നിര്‍മ്മിച്ചു നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Comments are closed.