കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി ഉന്നാവോയില്‍ എത്തി പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ഉന്നാവോയില്‍ ലൈംഗിക പീഡനത്തെ അതിജീവിച്ച യുവതിയെ (23) പ്രതികള്‍ തീകൊളുത്തിക്കൊന്നതില്‍ രാജ്യമെങ്ങും പ്രതിഷേധം തുടരുകയാണ്. ഗുരുതരമായി പൊള്ളലേറ്റ് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വെള്ളിയാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങുകയും തുടര്‍ന്ന് ഇന്നലെ രാത്രി ഉന്നാവോയില്‍ എത്തിച്ച മൃതദേഹം സംസ്‌കരിച്ചിരുന്നു.

യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, കമല്‍ റാണി വരുണ്‍ എന്നിവര്‍ക്കും ബി.ജെ.പി എംപി സാക്ഷി മഹാരാജിനുമെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഉന്നാവോ പെണ്‍കുട്ടി മരിച്ചതറിഞ്ഞ് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിക്ക് മുന്നിലേക്ക് രാവിലെ മുതല്‍ ജനം പ്രവാഹമായിരുന്നു.

തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധമായിരുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി ഉന്നാവോയില്‍ എത്തി പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു. അതേസമയം, കേസ് അതിവേഗ കോടതി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വ്യക്തമാക്കി.

Comments are closed.