മഹാരാഷ്ട്രയല്‍ അഞ്ചു വയസുകാരി ബലാത്സംഗ ശ്രമത്തിനിടെ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കല്‍മേശ്വറില്‍ മുത്തശ്ശിയുടെ വീട്ടിലേയക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അഞ്ചു വയസുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊലപ്പെടുത്തി. വെള്ളിയാഴ്ച കാണാതായ കുഞ്ഞിനെ വീടിന് സമീപത്തുള്ള പാടത്ത് നിന്ന് ഞായറാഴ്ച വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിയായ 37 കാരന്‍ അറസ്റ്റിലായി.

നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് എത്തി നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണം അറിയാനാകുകയുള്ളു.

Comments are closed.